Archive for December 11th, 2013

വിക്കിസംഗമോത്സവം – 2013 ആലപ്പുഴ…

വിക്കിസംഗമോത്സവം – 2013

ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു

ഫോട്ടോ വാക്ക്


2013 ഡിസം. 15 ഞായര്‍
രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ
ആലപ്പുഴ നഗരം

ആലപ്പുഴയുടെ ചരിത്ര – വിനോദസഞ്ചാര പ്രാധാന്യം
ക്യാമറക്കണ്ണുകളിലൂടെ സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭാഗമാകുന്നു…

അമച്വര്‍ -പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സ്വാഗതം.
ഛായാഗ്രഹണം, വിക്കികോമണ്‍സില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയവയില്‍ പരിശീലനം.

ഫോട്ടോ വാക്കില്‍ പങ്കെടുക്കൂ. ആലപ്പുഴയുടെ മനോഹര ദൃശ്യങ്ങള്‍ നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി, സ്വതന്ത്ര ചിത്രങ്ങള്‍ ആയി വിക്കിമീഡിയ കോമണ്‍സില്‍ അപ്‌ലോഡ് ചെയ്യൂ.
ആ ചിത്രങ്ങള്‍ വിക്കിപീഡിയയിലെ ലേഖനങ്ങളായിമാറുന്നത് കാണൂ / ലേഖനങ്ങള്‍ക്ക് മിഴിവേകുന്നവയായി മാറുന്നത് കാണൂ…

ലോകത്തെവിടെ നിന്നും എപ്പോഴും എക്കാലവും നിങ്ങളുടെ ചിത്രങ്ങള്‍ ചങ്ങാതിമാര്‍ക്ക് കണ്ടെത്താനുള്ള സാഹചര്യമൊരുക്കൂ. നിങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്തി നിങ്ങളുടെ ചിത്രങ്ങള്‍ പുനരുപയോഗിക്കുവാന്‍ അവസരമൊരുക്കൂ… വിജ്ഞാന വ്യാപനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കൂ…

ഫോട്ടോവാക്കില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസം. 15 രാവിലെ 9 ന് ആലപ്പുഴ പരിഷത് ഭവനില്‍ എത്തുക. നിങ്ങളുടെ പേര് ഇവിടെ ചേര്‍ക്കാവുന്നതാണ്.

https://docs.google.com/document/d/1N0ahID4A51js8U2ScuYyhDJfUSyOn7DQ5OHSpsU2XDY/edit?usp=sharing

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400203766, 9447893110

Advertisements

Leave a comment

%d bloggers like this: